പുത്തൻകാവ് : മെട്രോപോളിറ്റൻ ഹയർസെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം മുനിസിപ്പൽ കൗൺസിലർ ബിജു അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡൻറ് സതീഷ് കുമാർ പി എൻ അധ്യക്ഷത വഹിച്ചു. ഫാ.ബിജു ടി മാത്യു ക്രിസ്മസ് സന്ദേശം നൽകി.
ഹെഡ്മാസ്റ്റർ സിബി വർഗീസ്, സ്റ്റാഫ് സെക്രട്ടറി അലക്സ് വർഗീസ്, കുര്യൻ. ......
ചെങ്ങന്നൂര്‍: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന സഹകരണ ക്രിസ്തുമസ് - പുതുവത്സര വിപണി 2025 ആരംഭിച്ചു. റെയില്‍വേ സ്റ്റേഷന് സമീപമുള്ള ത്രിവേണി സ്റ്റോറില്‍ നടന്ന ചടങ്ങില്‍ ക്രിസ്തുമസ് - പുതുവത്സര വിപണിയുടെ ഉദ്ഘാടനം നഗരസഭ മുന്‍ ചെയര്‍മാനും കൗണ്‍സിലറുമായ കെ.ഷിബുരാജന്‍ നിര്‍വഹിച്ചു. ......
ചെങ്ങന്നൂർ: ജാതിമത ചിന്തകൾക്ക് അപ്പുറത്തായി മനുഷ്യസ്നേഹമാണ് ക്രിസ്മസ് പകർന്നുനൽകുന്ന പ്രധാന സന്ദേശമെന്ന് വെൻസെക് ചെയർമാൻ കോശി ശാമുവേൽ പറഞ്ഞു. ചെങ്ങന്നൂർ മീഡിയ സെന്ററിന്റെ ക്രിസ്മസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീഡിയ സെന്റർ പ്രസിഡന്റ് കെ. ......
മുളക്കുഴ: പെരിങ്ങാല മംഗളം ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബിന്റെ മുപ്പത്തിയാറാമത് വാർഷികവും, ക്രിസ്തുമസ് ആഘോഷവും 24, 25 തീയതികളിൽ വടക്കൻ കോട്ട മംഗളം നഗറിൽ നടത്തും. കലാകായിക മത്സരങ്ങൾ , വനിത ഗാട്ടാ ഗുസ്തി മത്സരം , മംഗളം മെഗാ ഷോ , സാoസ്കാരിക സമ്മേളനo,
കൈ കൊട്ടി കളി മത്സരം, നാടകം എന്നിവയുണ്ടായിരിക്കും.
24 ബുധനാഴ്ച രാവിലെ 8 മണിക്ക് പ്രസിഡണ്ട്
സമർജിത്ത് കെ എസ് പതാക . ......
ചെങ്ങന്നൂർ: പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സ്ഥാപകനും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന വലിയ മാർ ദീവന്നാസിയോസി ( ആറാം മാർത്തോമ്മാ ) ന്റെ ഓർമ്മക്കായി ഇടവക നൽകുന്ന 16-ാമത് ആറാം മാർത്തോമാ അവാർഡിന് നാമ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. ഭാരതത്തിന്റെ സാമൂഹ്യ, സാമുദായിക, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കേരളീയനാണ് അവാർഡ് നല്കപ്പെടുന്നത്. ......
ചെങ്ങന്നൂർ : മീഡിയാ സെൻ്ററിൻ്റെ ക്രിസ്തുമസ് ആഘോഷം തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് മീഡിയ സെൻ്ററിൽ നടക്കും. വെൺസെക് ചെയർമാൻ കോശി സാമുവേൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ......
വെൺമണി: വൈഎംസിഎയുടെ ഐക്യ ക്രിസ്മസ് റാലിയും പൊതുസമ്മേളനവും 25 ന് രാത്രി
8 മണിക്ക് കല്യാത്ര ജംഗ്ഷനിൽ നടക്കും. പ്രസിഡന്റ് ഷാനി ജോർജിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുയോഗം
ഫിഷറീസ് സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ......
ചെങ്ങന്നൂർ: ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജ് പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'നല്ല മലയാളം' പദ്ധതിക്ക് തുടക്കമായി.
നാഷനൽ സർവീസ് സ്കീം, ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രവും ചേർന്നാണ് പരിപാടി നടത്തുന്നത്. ചെങ്ങന്നൂർ താലൂക്കിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മലയാള ഭാഷാപരിശീലനവും പ്രഭാഷണ പരിശീലനവും നടപ്പിലാക്കുക, മാതൃഭാഷയെ അടിസ്ഥാനപ്പെടുത്തി പ്രശ്നോത്തരിയും വിജയികൾക്ക് പുരസ്കാരങ്ങളും സമർപ്പിക്കുകയെന്നതാണ് നല്ല മലയാളം പദ്ധതിയുടെ ലക്ഷ്യം. ......
ചെങ്ങന്നൂർ: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ അങ്ങാടിക്കൽ എസ് സി ആർ വി ടീച്ചേഴ്സ് ടെയിനിംഗ് ഇൻസ്റ്റിട്യൂട്ടിലെ കുട്ടികൾക്കായി സ്ത്രീ സുരക്ഷാ സ്വയം രക്ഷാ പരിശീലനം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകൾ നടത്തി. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിലെ എ എസ് ഐ മാരായ സുലേഖ പ്രസാദ്, ആശപി.എ, സീനിയർ എസ് എച് ഓ. ......